Wednesday, 27 September 2017

ഫാ:ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി

ഫാ:ടോം ഉഴുന്നാലില്‍  ഇന്ത്യയില്‍

മടങ്ങിയെത്തി



ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. വത്തിക്കാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴരയ്ക്കാണ് അദ്ദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ സി വേണുഗോപാല്‍, ശ്രീ ജോസ് കെ മാണി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഈ ദിവസം സാധ്യമാക്കിയ ദൈവത്തോടും തന്റെ മോചനത്തിനായി പരിശ്രമിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പത്തരയോടെ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ വത്തിക്കാന്‍ എംബസിയില്‍ സന്ദര്‍ശിക്കും. ഡല്‍ഹിയിലെ സി.ബി.സി.ഐ. സെന്ററില്‍വെച്ച് വൈകീട്ട് നാലരയ്ക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും. ഇന്ന് ഡല്‍ഹിയില്‍ തുടരുന്ന ഉഴുന്നാലില്‍ നാളെ ബംഗളൂരുവിലെ സലേഷന്‍ സഭ ആസ്ഥാനത്തേക്ക് പോകും. അവിടെ നിന്നും ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും.
ഒന്നര വര്‍ഷം നീണ്ട ബന്ദിവാസത്തിന് ശേഷം ഈമാസം 12നാണ് അദ്ദേഹം മോചിതനായത്. ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മോചനം. തുടര്‍ന്ന് മസ്‌കത്തില്‍ എത്തിച്ച അദ്ദേഹത്തെ അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ വത്തിക്കാനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Sunday, 24 September 2017

Pentids ഗുളിക ലഭിക്കുന്നില്ല രോഗികൾ നട്ടം തിരിയുന്നു .

Pentids ഗുളിക ലഭിക്കുന്നില്ല രോഗികൾ നട്ടം തിരിയുന്നു .


.    ഹൃദയ വാൽവ് അസുഖങ്ങൾ 
  • തൊണ്ട ബാക്ടീരിയ അണുബാധ
  • മുറിവു ബാക്ടീരിയ അണുബാധ
  • രക്തത്തിലെ ബാക്ടീരിയ അണുബാധ
  • അസ്ഥികളിലെ  ബാക്ടീരിയ അണുബാധ
  • പഴുപ്പ് നിറഞ്ഞു തൊലി ബാക്ടീരിയ അണുബാധ
  • മൂക്ക് ബാക്ടീരിയ അണുബാധ
  • ചെറുകുടലിൽ ബാക്ടീരിയ അണുബാധ
  • കേന്ദ്ര നാഡീവ്യൂഹം ബാക്ടീരിയ അണുബാധ
  • ശ്വാസകോശ ,ചെവി ബാക്ടീരിയ അണുബാധ
  • നവജാത ശിശുക്കൾക്കുണ്ടാകുന്ന  അണുബാധ
  • തലച്ചോറിന്റെ വീക്കം
  • ഹൃദയത്തിന്റെ അകത്തെ പാളി വീക്കം
  • ടെറ്റനസ്
  • മൃഗങ്ങൾ നിന്നുള്ള അണുബാധ
  • ചുണ്ടെലി-കടിയേറ്റ പനി
  • ലൈംഗിക അണുബാധ

തുടങ്ങിയ അസുഖങ്ങൾക്ക് നിത്യവും കഴിക്കേണ്ടതും  ഒരുകാരണവശാലും ഉപേക്ഷിക്കാൻ പറ്റാത്തതുമായ pentids 400 ,800 എന്നീ ഗുളികകൾ അന്വേഷിച് മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങി മടുത്ത രോഗികൾ ഇനിയെന്തുചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് .

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെട്ടു ഇതിനു പരിഹാരം കാണണമെന്ന ആവശ്യം  ശക്തമായിരിക്കുകയാണ് .

Wednesday, 20 September 2017


റോഹിങ്ക്യന്‍ പ്രശ്‌നം; UK യൂണിയന്‍ സൂക്കിക്ക് നല്‍കിയ ബഹുമതി പിന്‍വലിച്ചു




UK:രാഷ്ട്രീയ തടവുകാരിയായിരിക്കുന്ന സമയത്ത് മ്യാന്‍മാര്‍ നോതാവ് ആന്‍ സാങ് സൂക്കിക്ക് നല്‍കിയ ബഹുമതി ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ പിന്‍വലിച്ചു. ബഹുമാനാര്‍ഥം നല്‍കിയ ആജീവനാന്ത അംഗത്വമാണ് സംഘടന പിന്‍വലിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ സ്യൂകിയുടെ തണുപ്പന്‍ മനോഭാവത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്‍കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
മ്യാന്‍മാറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നം വേദനാജനകമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം സ്യൂകി ഉയരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും യൂണിസണ്‍ പ്രസിഡന്റ് മാര്‍ഗററ്റ് മെക്കി പറഞ്ഞു. സ്യൂകിക്ക് ആദരപൂര്‍വ്വം സമ്മാനിച്ച ബിരുദം തിരിച്ചെടുക്ക കാര്യം പരിഗണിച്ച് വരികയാണെന്ന് ബ്രിസ്‌റ്റോള്‍ സര്‍വ്വകലാശാലയും വ്യക്തമാക്കി.


ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും



നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് മുമ്പ് സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പോലീസിന്റെ നീക്കം.

ഗൂഢാലോചന, കൂട്ടമാനഭംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താകും പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നടിയെ ആക്രമിച്ച കേസില്‍ ഏപ്രില്‍ ഏഴിനാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയായിരുന്നു കുറ്റപത്രം.

കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്.




കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ് വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാൻ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും.നീണ്ട യാത്രക്കിടയിൽ നമ്മൾ കയറുന്ന റെസ്റ്റോറൻറ്റുകളിൽ – ഇന്ധനം നിറക്കാൻ കയറുന്ന പെട്രോൾ പമ്പുകളിൽ – റോഡിനു കുറുകെ ഹംപ് കാണുമ്പോൾ വാഹനം പതിയെ വേഗത കുറക്കുന്ന നിമിഷങ്ങളിൽ പോലും ഒരു നിഴലുപോലെ നമുക്ക് പരിസരങ്ങളിലുണ്ടാകും ആ കണ്ണുകൾ.
കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങൾ. വിജനമായി കിടക്കുന്ന ഹൈവേ റോഡുകൾ, മനുഷ്യ വാസം പോലുമില്ലാതെ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, സഹായത്തിനൊരാൾ പോലും കടന്നുവരാത്ത എത്രയോ സ്ഥലങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും – കാടുകളും, അവക്ക് നടുവിലൂടെയുള്ള റോഡുകളും. ഇങ്ങനെ ഒരു കുറ്റകൃത്യം നടത്താൻ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ അയാൾ സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ നമ്മൾ പോകുന്ന വഴികളിൽ സുലഭമാണ്.
നമ്മൾ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ’ ഏകദേശം ഒരു പത്ത് കിലോമീറ്ററിനുള്ളിൽ ഒരു ഗ്യാങ്’ അവരുടെ മെസേജ് പാസ് ചെയ്യും. ഇന്ന’ ദിശയിൽ കേരള രെജിസ്ട്രേഷനിലുള്ള ഇന്ന’ വാഹനം വരുന്നു, വാഹനത്തിൽ ഇത്ര’ ആളുകൾ, അതിൽ ഇത്ര’ സ്ത്രീകൾ. ആളുകളുടെ എണ്ണവും നമ്മുടെ വാഹനത്തിൻറ്റെ വലുപ്പവും നോക്കിയിട്ടാണ് ഇടിയുടെ ആഘാതവും ഇടിക്കാൻ വരുന്ന ലോറിയുടെ സ്പീഡും അവർ നിശ്ചയിക്കുന്നത്.
കേരളത്തിന് വെളിയിലേക്ക് ടൂറ് പോയതോ അല്ലെങ്കിൽ തീർത്ഥാടനങ്ങൾക്ക് പോയതോ ആയ #മലയാളികളുടെ വാഹനത്തിൽ ഇന്നേവരെ മറ്റൊരു കാറ് അല്ലെങ്കിൽ ബൈക്ക് അതുമല്ലെങ്കിൽ ഏതെങ്കിലും ചെറിയ വാഹനങ്ങൾ ആക്സിഡൻറ്റായതായി നമ്മൾ കേട്ടിട്ടുണ്ടോ. ലോറി അല്ലെങ്കിൽ ബസ്. 90- ശതമാനവും മറുവശത്ത് ലോറിയായിരിക്കും.ആക്സിഡൻറ്റ് നടന്ന് കഴിഞ്ഞു നിമിഷങ്ങൾക്കകം നമ്മുടെ കാറിലുള്ള വസ്തുക്കൾ ശൂന്യമായിട്ടുണ്ടാകും. മരിച്ചവരുടെയും, പാതി മരിച്ചവരുടെയും, മരിച്ചുകൊണ്ടിരിക്കുന്നവരുടെയും ശരീരത്തിലുള്ള ആഭരണങ്ങൾ, വാച്ചുകൾ, മൊബൈലുകൾ, പോക്കറ്റിലുണ്ടാകുന്ന കാശ്, മറ്റ് വിലകൂടിയ വസ്തുക്കൾ – എന്തിന് കാറിൻറ്റെ വീൽ’ വരെ നിമിഷനേരങ്ങൾകൊണ്ട് അപ്രത്യക്ഷമായ ചരിത്രമുണ്ട്. ഒരേ ഏരിയയിൽ തന്നെ 70′ ലധികം അപകടങ്ങൾ നടന്ന എത്രയോ സംഭവങ്ങൾ. കൂട്ട മരണങ്ങൾ.
ഇനി കിട്ടിയ ഏറ്റവും പുതിയ വിവരമനുസരിച്ച്,,,ബന്ധുക്കൾ വിവരമറിഞ്ഞു സ്ഥലത്ത് ചെന്നെത്തുമ്പോഴേക്കും മരിച്ചവരുടെ ബോഡി പോസ്റ്റ് മോർട്ടം കഴിഞ്ഞു പാക്ക് ചെയ്തിട്ടുണ്ടാകും. അത് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനും മറ്റ് നടപടികൾ പൂർത്തീകരിക്കാനും മറ്റും, വിഷമാവസ്ഥയിലും തത്രപ്പാടിലും അന്തിച്ചു നിൽക്കുന്ന വേണ്ടപ്പെട്ടവർ അറിയില്ല, തങ്ങളുടെ ഉറ്റവരുടെ ശരീരത്തിൽ നിന്ന് എന്തെല്ലാം #അവയവങ്ങൾ മാറ്റിക്കഴിഞ്ഞു എന്ന്.

ഫാ:ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി

ഫാ:ടോം ഉഴുന്നാലില്‍  ഇന്ത്യയില്‍ മടങ്ങിയെത്തി ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില...